തൃശ്ശൂർ ഗഡിയെ സ്വാഗതം ചെയ്യാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്

ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിംഗായിരുന്ന രാഹുൽ കെ പിയുടെ വരവ് നാളെ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അനൗൺസ് ചെയ്യും. ഇന്ന് സാമൂഹിക മാധ്യമത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് നാളെ വലിയ അനൗൺസ്മെന്റ് ഉണ്ടാകുമെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സുമായുള്ള ട്രാൻസ്ഫറിന്റെ സാങ്കേതിക നടപടികൾ ഒക്കെ രാഹുൽ പൂർത്തിയാക്കി.

ഇന്ത്യൻ അണ്ടർ 17 ടീമിനു വേണ്ടി ലോകകപ്പിൽ നടത്തിയ പ്രകടനത്തിലൂടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ രാഹുൽ പിന്നീട് ഇന്ത്യൻ ആരോസിൽ ആയിരുന്നു കളിച്ചത്. ആരോസിനായി അവസാന രണ്ട് സീസണിലും തകർപ്പൻ പ്രകടനം തന്നെ രാഹുൽ കാഴ്ചവെച്ചു. ഇന്ത്യൻ അണ്ടർ 23 ടീമിൽ വരെ രാഹുൽ എത്തിയിരുന്നു.

തൃശ്ശൂർ ഗഡിയായ രാഹുലിനെ ഒരു വൻ വീഡിയോയിലൂടെ ആകും കേരള ബ്ലാസ്റ്റേഴ്സ് നാളെ അവതരിപ്പിക്കുക.

Previous articleജനന സര്‍ട്ടിഫിക്കറ്റിലെ പിശക് മുംബൈ ഇന്ത്യന്‍സ് താരത്തിന് വിലക്ക്
Next articleപതിമൂന്നാം സീസണിന് ഒരുങ്ങി ബെയ്‌ൻസ്, പുതിയ കരാർ ഒപ്പിട്ടു