എറിക് ബയി മാഞ്ചസ്റ്ററിൽ 2022 വരെ തുടരും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കി. താരത്തിന്റെ കരാറിൽ രണ്ട് വർഷത്തേക്ക് കൂടെ താരത്തെ ക്ലബിൽ നിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അനുവദിക്കുന്ന വ്യവസ്ഥയുണ്ട്. അത് ഉപയോഗിച്ചാണ് ഈ പുതിയ കരാർ. പരിക്ക് കാരണം ഈ സീസണിൽ കാര്യമായ സംഭാവനകൾ ചെയ്യാൻ എറിക് ബയിക്ക് ആയിട്ടില്ല.

ഐവറി കോസ്റ്റ് താരമായ ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. ആകെ 50 മത്സരങ്ങൾ മാത്രമാണ് ബയി യുണൈറ്റഡിനായി ഇതുവരെ കളിച്ചത്. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.

Advertisement