റയൽ മാഡ്രിഡിന് ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കാൻ സെവിയ്യ

- Advertisement -

സ്പാനിഷ് സൂപ്പർ കപ്പ് ജേതാക്കളായ റയൽ മാഡ്രിഡിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കാൻ ഒരുങ്ങി സെവിയ്യ. സൂപ്പർ കപ്പ് ജേതാക്കളായ റയൽ മാഡ്രിഡ് ഫൈനലിൽ അത്ലെറ്റിക്കോ മാഡ്രിഡിനെയാണ് പെനാൽറ്റിയിൽ പരാജയപ്പെടുത്തിയത്. അതേ സമയം സെവിയ്യക്കിത് 14 വർഷം മുൻപുള്ള ഒരു കടം വീട്ടൽ കൂടിയാണ്.

2006ൽ യുവേഫ കപ്പ് ജേതാക്കളായിരുന്ന സെവിയ്യയുടെ ടീമിനെ ഗാർഡ് ഓഫ് ഓണർ നൽകി റയൽ മാഡ്രിഡ് സ്വീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ റയലിന്റെ മുൻ പരിശീലകൻ ഹൂലൻ ലോപ്റ്റെഗെയിയും പഴയ ക്ലബ്ബിനെതിരെ ഇറങ്ങു. ഇപ്പൊൾ സെവിയ്യയുടെ പരിശീലകനാണ് ലുപിറ്റെയ്.

Advertisement