“കെ എൽ രാഹുൽ രാജ്യത്തിനായി കാഴ്ച വെച്ച ഏറ്റവും നല്ല പ്രകടനം ഇത്” – കോഹ്ലി

- Advertisement -

ഇന്നലെ നടന്ന ഓസ്ട്രേലിയക്ക് എതിരായ മത്സരത്തിൽ കെ എൽ രാഹുൽ കാഴ്ചവെച്ച പ്രകടനം രാഹുലിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ഇന്നിങ്സ് ആണ് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്നലെ അഞ്ചാമനായി ഇറങ്ങിയ കെ എൽ രാഹുൽ 52 പന്തിൽ നിന്ന് 80 റൺസ് അടിച്ചു കൂട്ടിയിരുന്നു. താൻ രാഹുലിൽ നിന്ന് കണ്ട ഏറ്റവും നല്ല ഇന്നിങ്സ് ആണ് ഇത് എന്ന് കോഹ്ലി പറഞ്ഞു.

ഇന്നലെ രാഹുൽ ടീമിനായാണ് ബാറ്റ് ചെയ്തത്. ഇന്നലത്തെ ബാറ്റിംഗ് ശൈലി രാഹുലിന്റെ പക്വത കാണിക്കുന്നു എന്നും കോഹ്ലി പറഞ്ഞു. ഈ പ്രകടനം നടത്തുന്ന താരത്തെ എങ്ങനെ ടീമിന് പുറത്ത് ഇരുത്തും എന്നും കോഹ്ലി ചോദിച്ചു. ഇന്നലെ രാഹുലിന്റെ ഇന്നിങ്സ് ആയിരുന്നു ഇന്ത്യക്ക് വലിയ സ്കോർ ഉയർത്താൻ സഹായകമായത്. പന്തിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പറായ രാഹുൽ അവിടെയും തിളങ്ങി.

Advertisement