യുണൈറ്റഡിന് സീസണിലെ ആദ്യ തിരിച്ചടി, ഏറിക് ബായിക്ക് പരിക്ക്

na

പുത്തൻ സീസൺ തുടങ്ങും മുൻപേ മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടി. കാലിന് പരിക്കേറ്റ ഡിഫൻഡർ എറിക് ബായി ഇനി ഈ വർഷം കളിക്കാൻ സാധ്യതയില്ല. ഇക്കാര്യം യുണൈറ്റഡ് പരിശീലകൻ സോൾശ്യാർ സ്ഥിതീകരിച്ചു. ചൈനയിൽ ടോട്ടൻഹാമിനോട് പരിശീലന മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.

താരത്തിന് ശസ്ത്രക്രിയ നടത്തിയതായും 4 മുതൽ 5 മാസം വരെ താരം കളിക്കില്ലെന്നും യുണൈറ്റഡ് പരിശീലകൻ ഉറപ്പിച്ചു. സെൻട്രൽ ഡിഫൻഡറായ ബായി ഐവറി കോസ്റ്റ് ദേശീയ ടീം അംഗമാണ്. സെൻട്രൽ ഡിഫൻസിൽ യുണൈറ്റഡിന് വേണ്ടത്ര ബാക്കപ്പുകൾ ഉള്ളത് പരിശീലകന് ആശ്വാസമാകും. ജോണ്സ്, സ്മാളിംഗ്, ലിണ്ടലോഫ്‌ എന്നിവർക്ക് പുറമെ ലെസ്റ്ററിൽ നിന്ന് ഹാരി മക്വയറിനെ സ്വന്തമാക്കാനും യുണൈറ്റഡ് ശ്രമം തുടരുന്നുണ്ട്.