ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജോൺ മക്‌ഗിൻ ക്ലബിൽ കരാർ പുതുക്കി

Newsroom

ക്യാപ്റ്റൻ ജോൺ മക്‌ഗിൻ ക്ലബ്ബുമായി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായി ആസ്റ്റൺ വില്ല പ്രഖ്യാപിച്ചു. മിഡ്ഫീൽഡർ 2027 വരെ വില്ല പാർക്കിൽ തുടരും എന്ന് ഇതോടെ ഉറപ്പായി. 2018ൽ ആണ് ഹൈബർനിയനിൽ നിന്ന് ആസ്റ്റൺ വില്ലയയിലേക്ക് മക്ഗിൻ എത്തിയത്‌. 2019-ൽ പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടിയ വില്ല ടീമിലെ പ്രധാനി ആയിരുന്നു..

Picsart 23 06 23 14 46 34 348

കഴിഞ്ഞ സമ്മർ മുതലാണ് മക്ഗുബ് വില്ലയുടെ ക്യാപ്റ്റൻ ആയത്. അന്താരാഷ്ട്ര രംഗത്ത് സ്കോട്ലൻഡിലെയും സ്ഥിരാംഗമാണ് മക്ഗിൻ. യുവേഫ യൂറോ 2020ൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു‌. അടുത്ത സീസണിൽ യൂറോപ്പിൽ കളിക്കാൻ പോകുന്ന ആസ്റ്റൺ വില്ല ഇപ്പോൾ ടീം ശക്തമാക്കുകയാണ്. അതിന്റെ ഭാഗമാണ് ക്യാപ്റ്റന്റെ പുതിയ കരാറും.