ആസ്റ്റൺ വില്ലയുടെ തിരിച്ചുവരവ്, ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ലീഗിൽ രണ്ടാമത്

Newsroom

Picsart 23 12 17 21 37 04 478
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല രണ്ടാം സ്ഥാനത്ത്. ഇന്ന് എവേ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആണ് ആസ്റ്റൺ വില്ല ഒന്നാം സ്ഥാനത്തിന് ഒരു പോയിന്റ് മാത്രം അകലെ എത്തിയത്. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ആസ്റ്റൺ വില്ല വിജയിച്ചത്. ആദ്യ പകുതിയിൽ അവസാനം കീൻ ലൂയിസ് പോട്ടർ ആണ് ബ്രെന്റ്ഫോർഡിന് ലീഡ് നൽകിയത്.

ആസ്റ്റൺ വില്ല 23 12 17 21 36 51 617

ആ ലീഡിന്റെ ബലത്തിൽ അവർ മികച്ച നിലയിൽ പോകവെ ആണ് 71ആം മിനുട്ടിൽ ബെൻ മി ചുവപ്പ് കണ്ട് പുറത്ത് പോയത്. ഇതോടെ ബ്രെന്റ്ഫോർഡ് 10 പേരായി ചുരുങ്ങി. പിന്നാലെ ആസ്റ്റൺ വില്ല കളിയിലേക്ക് തിരികെ വന്നു. 77ആം മിനുട്ടിൽ മൊരേനോയിലൂടെ സമനില ഗോൾ വന്നു. 85ആം മിനുട്ടിൽ ഒലി വാറ്റ്കിൻസ് വിജയ ഗോളും നേടി.

ഈ വിജയത്തോടെ 38 പോയിന്റുമായി ആസ്റ്റൺ വില്ല ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഒന്നാമതുള്ള ആഴ്സണലിനെക്കാൾ ഒരു പോയിന്റ് മാത്രം പിറകിലാണ് ആസ്റ്റൺ വില്ല.