അർട്ടേറ്റയുടെ ടീം കുതിക്കുന്നു, വെസ്റ്റ് ഹാമിനെയും വീഴ്ത്തി

- Advertisement -

2020-21 സീസണിൽ ഒരുപാട് പ്രതീക്ഷയുള്ള ആഴ്സണൽ ഒരു വിജയം കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെയാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ആവേശകരമാായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നും ആഴ്സണൽ വിജയം. രണ്ടാം പകുതിയുടെ അവസാനം 86ആം മിനുട്ട് വേണ്ടി വന്നു ആഴ്സണലിന് ഇന്ന് വിജയ ഗോൾ നേടാൻ. 85ആം മിനുട്ടിൽ യുവതാരം എങ്കെറ്റയുടെ ഗോളായിരുന്നു ആഴ്സണലിന് വിജയം നൽകിയത്.

ഇന്ന് മത്സരം തുടങ്ങി 25ആം മിനുട്ടിൽ ലകാസെറ്റ് ആണ് ആഴ്സണലിന് ലീഡ് നൽകിയത്. ഒബാമയങ്ങിന്റെ പാസിൽ നിന്ന് ഒരു മികച്ച ഹെഡറിലൂടെ ആയിരുന്നു ലകാസെറ്റിന്റെ ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ടു മുമ്പ് അന്റോണിയോയിലൂടെ വെസ്റ്റ് ഹാം സമനില നേടി. പിന്നീട് ആണ് 85ആം മിനുട്ടിൽ വിജയ ഗോൾ വന്നത്. സെബയോസിൽ നിന്നായിരുന്നു എങ്കേറ്റയുടെ ഫിനിഷ്. ഈ വിജയത്തോടെ ആഴ്സണലിന് രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റായി.

Advertisement