ആർതുർ പരിക്ക് മാറി തിരികെയെത്തുന്നു, ലിവർപൂളിന് ആശ്വാസ വാർത്ത

Newsroom

ബ്രസീലിയൻ മിഡ്ഫീൽഡറും ലിവർപൂൾ താരവുമായ ആർതുർ മെലോ പരിക്കിനെ തുടർന്ന് ഏറെ നാളുകളായി പുറത്തായിരുന്നു. താരം ഇപ്പോൾ കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സീസണിന്റെ തുടക്കം മുതൽ മെലോ ടീമിനൊപ്പം ഇല്ല. താരം ഒക്ടോബറിൽ ഒരു ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഇന്ന് ലിവർപൂളിന്റെ U21 ടീമിനായി കളിച്ചു കൊണ്ട് ആർതർ ഫുട്ബോൾ കളത്തിലേക്ക് തിരികെയെത്തും.

Picsart 23 02 25 20 17 34 857

പെട്ടെന്നു തന്നെ ഫിറ്റ്നസ് വീണ്ടെടുത്ത് ലിവർപൂൾ ഫസ്റ്റ് ടീമിലേക്ക് എത്താൻ ആകും ആർതുർ ശ്രമിക്കുക. മിഡ്ഫീൽഡിലേക്ക് ആർതുർ എത്തുന്നത് ലിവർപൂളിനും ആശ്വാസം ആകും. മുൻ യുവന്റസ് കളിക്കാരന് ലിവർപൂളിൽ എത്തിയത് മുതൽ ടീമിൽ ഒരു ലോംഗ് റൺ കിട്ടിയിട്ടില്ല. .