കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദ് മത്സരം, കൊച്ചിയിൽ ഗതാഗത നിയന്ത്രണം

Newsroom

Picsart 23 02 22 00 27 31 333
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ഫെബ്രുവരി 25, 2023: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്സി പോരാട്ടത്തോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണം. മത്സരദിവസമായ ഞായറാഴ്ച സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ വാഹനങ്ങൾക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. രാവിലെ 7.30 മുതൽ രാത്രി 10.30 വരെയാണ് ഗതാഗത നിയന്ത്രണം. വൈകീട്ട് മൂന്ന് മുതൽ ഏഴ് മണി വരെയായിരിക്കും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ പത്താം ഹോം മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ മത്സരദിനത്തിലും ആരാധകർക്ക് അവസരം. ടിക്കറ്റുകൾ ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.

ഓൺലൈനായി ടിക്കറ്റ്‌ വാങ്ങുവാൻ: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-hyderabad-fc-26-feb-23/event