“ഈ വിധത്തിൽ പരാജയം അംഗീകരിക്കാനാവില്ല” – അർട്ടേറ്റ

- Advertisement -

ആഴ്സണലിന്റെ ഇന്നലത്തെ പരാജയം ഏറെ വിഷമിപ്പിക്കുന്നു എന്ന് ആഴ്സണ പരിശീലകൻ അർട്ടേറ്റ. ഇന്നലെ ബ്രൈറ്റണെതിരെ 1-0ന് മുന്നിൽ നിന്ന ശേഷമായിരുന്നു ആഴ്സണൽ പരാജയപ്പെട്ടത്. ഇങ്ങനെയുള്ള പരാജയങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്നും ടീം കുറച്ചു കൂടെ പക്വത കാണിക്കേണ്ടതുണ്ട് എന്നും അർട്ടേറ്റ പറഞ്ഞു. ഈ ആഴ്ചയിലെ ആഴ്സണലിന്റെ രണ്ടാം പരാജയമാണിത്. നേരത്തെ സിറ്റിയോടും ആഴ്സണൽ തോറ്റിരുന്നു.

ഇന്നലെ വിജയം ഉറപ്പിക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. അതൊന്നും ടീം മുതലെടുത്തില്ല എന്ന് അർട്ടേറ്റ പറയുന്നു. വിജയിക്കാൻ ഉള്ളതൊക്കെ ചെയ്തിട്ടും പൂജ്യം പോയന്റുമായാണ് ആഴ്സണൽ മടങ്ങുന്നത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുവ സ്ക്വാഡ് ആണ് ആഴ്സണലിന്റേത് എങ്കിലും അത് ഈ പരാജയത്തിന് ന്യായീകരണമല്ല എന്നും അർട്ടേറ്റ പറഞ്ഞു.

Advertisement