ഓഗസ്റ്റ് മാസത്തെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി മൈക്കിൾ ആർട്ടെറ്റ

പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തെ മികച്ച പരിശീലകൻ ആയി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയെ തിരഞ്ഞെടുത്തു. ഓഗസ്റ്റിൽ ആഴ്‌സണൽ കളിച്ച അഞ്ചു കളികളും ജയിച്ചിരുന്നു. ആഴ്‌സണൽ ചരിത്രത്തിൽ തന്നെ ആദ്യ 5 പ്രീമിയർ ലീഗ് മത്സരങ്ങളും ജയിക്കുന്ന രണ്ടാമത്തെ പരിശീലകൻ ആയും ആർട്ടെറ്റ മാറിയിരുന്നു.

5 കളികളിൽ നിന്നു 13 ഗോളുകൾ നേടിയ ആഴ്‌സണൽ ലീഗിൽ ഒന്നാം സ്ഥാനത്തും ആയിരുന്നു. ഇത് മൂന്നാം തവണയാണ് ആർട്ടെറ്റ പ്രീമിയർ ലീഗിൽ ഒരു മാസത്തെ മികച്ച പരിശീലകൻ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. അന്റോണിയ കോന്റെ, പെപ് ഗാർഡിയോള, ഗ്രഹാം പോട്ടർ, മാർകോ സിൽവ എന്നിവരെ മറികടന്നു ആണ് ആർട്ടെറ്റ ഇത്തവണ അവാർഡ് നേടിയത്.