അർട്ടേറ്റയെ പുറത്താക്കുന്നത് വലിയ അബദ്ധമാകും എന്ന് ആഴ്സണലിനോട് ഗ്വാർഡിയോള

20201223 130815

ആഴ്സണൽ ഈ സീസണിൽ ആകെ കഷ്ടപ്പെടുക ആണെങ്കിലും അർട്ടേറ്റയെ ആഴ്സണൽ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റരുത് എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗ്വാർഡിയോള. അർട്ടേറ്റയെ ഇപ്പോൾ പുറത്താക്കുക ആണെങ്കിൽ അത് ക്ലബിന്റെ വലിയ അബദ്ധമായിരിക്കും. ഈ തോൽവികൾ എല്ലാം മറികടന്ന് ടീമിനെ ശരിയായ ദിശയിൽ എത്തിക്കാൻ അർട്ടേറ്റയ്ക്ക് ആകുമെന്നും അതിന് സമയം മാത്രമാണ് ആവശ്യം എന്നും ഗ്വാർഡിയോള പറഞ്ഞു.

ഇന്നലെ ഗ്വാർഡിയോളയുടെ ടീമിനോട് പരാജയപ്പെട്ട് ആഴ്സണൽ ലീഗ് കപ്പിൽ നിന്ന് പുറത്തായിരുന്നു. അവസാന ഏഴു മത്സരങ്ങളിൽ നിന്ന് ഒന്നു പോലും വിജയിക്കാൻ അർട്ടേറ്റയ്ക്ക് ആയിട്ടില്ല. ഒരു പരിശീലകൻ എന്ന നിലയിൽ അർട്ടേറ്റ എത്ര മികച്ച വ്യക്തിത്വമാണെന്ന് തനിക്ക് അറിയാം എന്ന് ഗ്വാർഡിയോള പറഞ്ഞു. മുമ്പ് ഗ്വാർഡിയോളയുടെ അസിസ്റ്റൻ ആയിരുന്നു അർട്ടേറ്റ. താൻ മാഞ്ചസ്റ്റർ സിറ്റിയിൽ വിജയിച്ച കിരീടങ്ങളിൽ ഒക്കെ അർട്ടേറ്റയ്ക്ക് വലിയ പങ്ക് ഉണ്ട് എന്നും ഗ്വാർഡിയോള പറഞ്ഞു.

Previous articleലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരം – നിക്കോള്‍സ്
Next articleകോമാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിദാൻ