കോമാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിദാൻ

Photo: ©Real Madrid
- Advertisement -

റയൽ മാഡ്രിഡിനെ റഫറിമാർ സഹായിക്കുന്നു എന്ന ബാഴ്സലോണ പരിശീലകൻ കോമാന്റെ വിമർശനത്തിന് മറുപടിയുമായി സിദാൻ രംഗത്ത്. കഴിഞ്ഞ റയലിന്റെ മത്സരത്തിൽ ഐവറിന് ലഭിക്കേണ്ടിയിരുന്ന പെനാൾട്ടി നൽകാത്തത് ആയിരുന്നു കോമാൻ വിമർശനമായി ഉന്നയിച്ചത്. എന്നാൽ കോമാന്റെ ആരോപണങ്ങളെ സിദാൻ തള്ളി. റഫറിമാരെ നിയന്ത്രിക്കുന്ന ആൾ താൻ അല്ല. താൻ റഫറിമാരെ കുറിച്ച് സംസാരിക്കാറുമില്ല. സിദാൻ പറഞ്ഞു.

റയൽ മാഡ്രിഡിനെ റഫറിമാർ സഹായിക്കുന്നു എന്നത് ലീഗിലെ എല്ലാവരും റയലിന്റെ ശ്രദ്ധ കളിയിൽ നിന്ന് മാറ്റാൻ കേണ്ടി ഉപയോഗിക്കുന്നതാണ് എന്ന് സിദാൻ പറഞ്ഞു. താൻ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാൻ ഇഷ്ടപ്പെടുന്നില്ല. തനിക്ക് തന്റെ ടീമിന്റെ അടുത്ത മത്സരത്തിൽ ശ്രദ്ധ കൊടുക്കാനാണ് താല്പര്യം എന്നും സിദാൻ പറഞ്ഞു. റഫറിമർ മനുഷ്യരാണെന്നും അവർക്ക് തെറ്റു പറ്റുന്നത് കളിയിൽ സ്വാഭാവികം ആണെന്നും സിദാൻ പറഞ്ഞു.

Advertisement