മൂന്ന് യുവതാരങ്ങൾക്ക് ആഴ്സണലിൽ ആദ്യ പ്രൊഫഷണൽ കരാർ

Newsroom

ആഴ്സണൽ അക്കാദമിയിലെ മൂന്ന് യുവതാരങ്ങൾ ആദ്യ പ്രൊഫഷണൽ കരാറിൽ ഒപ്പുവെച്ചു. ഹാരി ക്ലാർക്ക്, ജോർദാൻ മക്നെഫ്, ടോബി ഒമോലെ എന്നിവരാണ് ആഴ്സണലുമായി പുതിയ കരാർ ഒപ്പിട്ടത്. രണ്ട് വർഷം മുമ്പ് ഇസ്പിച് ടൗണിൽ നിന്ന് എത്തിയ താരമാണ് ഹാരി. ഇപ്പോൾ അണ്ടർ 18 ടീമിലും ആഴ്സ്ണൽ അണ്ടർ 23 ടീമിലും ഡിഫൻഡറായി കളിക്കുന്നുണ്ട്.

അറ്റാക്കിംഗ് മിഡ്ഫീൽഡറായ ജോർദാൻ കഴിഞ്ഞ വർഷം ആഴ്സണലിൽ എത്തിയതാണ്. പരിക്ക് കാരണം കഴിഞ്ഞ് സീസൺ ഭൂരിഭാഗവും താരത്തിന് നഷ്ടമായിരുന്നു. 2016ൽ താമെസ്മെഡ് ടൗണിൽ നിന്നാണ് ടോബി ആഴ്സണലിൽ എത്തിയത്. സെന്റർ ബാക്കായും മിഡ്ഫീൽഡ്റായും കളിക്കാൻ കഴിവുള്ള താരമാണ്‌ ടോബി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial