ശതകമില്ലെങ്കിലും ശ്രീലങ്കയെ മുന്നോട്ട് നയിച്ച് മാത്യൂസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആഞ്ചലോ മാത്യൂസിന്റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ശ്രീലങ്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കായി ആഞ്ചലോ മാത്യൂസ്(97*), കുശല്‍ മെന്‍ഡിസ്(38), നിരോഷന്‍ ഡിക്ക്വെല്ല(43), ധനന്‍ജയ ഡിസില്‍വ(30) എന്നിവരാണ് തിളങ്ങിയത്. മാത്യൂസ് ഇന്നിംഗ്സ് അവസാനിക്കമ്പോള്‍ തന്റെ ശതകം നേടാനാകാതെ 97 റണ്‍സില്‍ നിന്നപ്പോള്‍ ശ്രീലങ്കയുടെ സ്കോര്‍ 300നു തൊട്ടടുത്തെത്തി നിന്നു. 8 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് ശ്രീലങ്ക ഇന്നത്തെ മത്സരത്തില്‍ നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലേ ഫെഹ്ലുക്വായോ, വില്യം മുള്‍ഡര്‍ എന്നിവര്‍ രണ്ടും ജൂനിയര്‍ ഡാല, കേശവ് മഹാരാജ്, കാഗിസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial