ബിഗ് 3 ക്ലബുകളെ കളിപ്പിക്കാൻ ആയി കൊൽക്കത്ത ഫുട്ബോൾ ലീഗ് ഫോർമാറ്റിൽ മാറ്റം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിനെയും മൊഹമ്മദൻസിനെയും മോഹൻ ബഗാനെയും കളിപ്പിക്കാൻ ആയി കൊൽക്കത്ത ഫുട്ബോൾ ലീഗ് ഫോർമാറ്റിൽ മാറ്റം വരുത്താൻ ഐ എഫ് എ തീരുമാനിച്ചു. സൂപ്പർ സിക്സ് മുതൽ മാത്രമെ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും മൊഹമ്മദൻസും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കുകയുള്ളൂ.

ലീഗ് ഘട്ടത്തിൽ 11 ടീമുകൾ ഏറ്റുമുട്ടും. അതിൽ നിന്ന് ടോപ് 3 ആകുന്ന ടീമുകളും ഈ മൂന്ന് ക്ലബുകളും ചേർന്നതാകും ടോപ് സിക്സ്. മൊഹമ്മദൻസും മോഹൻ ബഗാനും തിരക്കുകൾ കാരണം ആണ് കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മുഴുവനായും കളിക്കാൻ ആകില്ല എന്ന് അറിയിച്ചത്. ഈസ്റ്റ് ബംഗാൾ എന്നാൽ ഇപ്പോഴും കൊൽക്കത്ത ഫുട്ബോൾ ലീഗ് കളിക്കുമെന്ന് ഉറപ്പില്ല. അവർ ഇനിയും ഒരു ടീം സജ്ജമാക്കിയിട്ടില്ല.

കഴിഞ്ഞ സീസണിൽ എ ടി കെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളു. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ടു നിന്നിരുന്നു.