അമേരിക്കയിൽ ആഴ്സണലിന് വിജയ തുടക്കം

Newsroom

അമേരിക്കയിൽ പ്രീസീസൺ മത്സരങ്ങൾക്കായി ടൂറിൽ ഉള്ള ആഴ്സണലിന് വിജയ തുടക്കം. ഇന്ന് കൊളാർഡോ റാപിഡ്സിനെ നേരിട്ട ആഴ്സണൽ എതുരില്ലാത്ത മൂന്നു ഗോളുകളുടെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കി. യുവതാരങ്ങളാണ് ആഴ്സണലിനായി ഇന്ന് ഗോളുകൾ നേടിയത്. 13ആം മിനുട്ടിൽ സാക ആദ്യ ഗോൾ നേടി. 29ആം മിനുട്ടിൽ ഒലിയങ്ക ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ മാർട്ടിനെല്ലിയുലൂടെ ആഴ്സണൽ ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ആഴ്സണലിന്റെ വൻ താരങ്ങളായ ഓസിൽ, ലകാസെറ്റ്, ഒബാമയങ്ങ് എന്നിവർ കളത്തിൽ ഇറങ്ങിയിരുന്നു.