
ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന 17കാരൻ കൂബോയുടെ റയൽ മാഡ്രിഡിലെ ട്രെയിനിങ് വീഡിയോകൾ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സീസണിൽ റയൽ മാഡ്രിഡ് സ്വന്തമാക്കിയ കൂബോ സീനിയർ ടീമിനൊപ്പം ആണ് പരിശീലിപ്പിക്കുന്നത്. തന്റെ ഡ്രിബിളിംഗും ട്രിക്കുകളും കൊണ്ട് റയലിലെ പ്രമുഖ താരങ്ങളെ ഒക്കെ വട്ടം കറക്കുകയാണ് കുബോ. റയൽ മാഡ്രിഡ് പങ്കുവെച്ച ട്രെയിനിങ് വീഡിയോയിൽ ആണ് കുബോ തിളങ്ങി നിൽക്കുന്നത്.
🇯🇵New Real Madrid signing Takefusa Kubo is only 18 years old and already making senior Real Madrid players look like amateurs. Incredible talent. pic.twitter.com/xvBT9LqrYy
— FutbolBible (@FutbolBible) July 15, 2019
എഫ് സി ടോക്കിയോയിൽ നിന്നായിരുന്നു കൂബോയെ റയൽ സ്വന്തമാക്കിയത്. ജപ്പാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ടാലന്റായി വാഴ്ത്തപ്പെടുന്ന താരമാണ് കുബോ. മുൻ ബാഴ്സലോണ അക്കാദമി താരമായ കൂബോയെ വലിയ തുക നൽകിയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഒരു വർഷം 2മില്യണോളം ആകും കൂബോ എന്ന 17കാരൻ റയൽ മാഡ്രിഡിൽ നിന്ന് സമ്പാദിക്കുക.
മെസ്സിയുമായി സാമ്യമുള്ള ശൈലി ജപ്പാനീസ് മെസ്സി എന്ന വിളിപ്പേര് താരത്തിന് നേടിക്കൊടുത്തിരുന്നു. മെസ്സിയെ പോലെ ഇടം കാലിലാണ് കൂബോയുടെയും മാജിക്ക്. 16കാരനായിരിക്കെ തന്നെ ജപ്പാൻ ലീഗിൽ കൂബോ അരങ്ങേറ്റം നടത്തിയിരുന്നു. ബ്രസീലിൽ കോപ അമേരിക്ക കളിച്ച ജപ്പാൻ ടീമിലും കൂബോ ഉണ്ടായിരുന്നു