ചാമ്പ്യൻസ് ലീഗ് യോഗ്യത തങ്ങളുടെ കയ്യിൽ തന്നെയെന്ന് ആഴ്‌സണൽ പരിശീലകൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്‌സണലിന്റെ ചാമ്പ്യൻസ് ലീഗ് തങ്ങളുടെ കയ്യിൽ തന്നെയെന്ന് ആഴ്‌സണൽ പരിശീലകൻ ഉനൈ ഏംറി. പ്രീമിയർ ലീഗിൽ വോൾവ്സിനെ നേരിടാനിരിക്കെയാണ് ചാമ്പ്യൻസ് ലീഗ് യോഗ്യതയെ പറ്റി ആഴ്‌സണൽ പരിശീലകൻ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെതിരെ സ്വന്തം ഗ്രൗണ്ടിൽ ആഴ്‌സണൽ തോറ്റിരുന്നു. ഇതോടെ ലീഗ് പ്രതീക്ഷക്ക് മങ്ങലേറ്റിരുന്നു. എന്നാൽ ഇന്നലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ആഴ്‌സണലിനൊപ്പം പൊരുതുന്ന ചെൽസി ബേൺലിക്കെതിരെ കുടുങ്ങിയിരുന്നു.

ഇതോടെയാണ് ആഴ്‌സണലിന് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് കൂടുതൽ പ്രതീക്ഷ കൈവന്നത്. തുടർന്നുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ ആഴ്‌സണലിനു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം. എന്നാൽ ടോപ് 6 ടീമുകൾക്കെതിരെ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുത്ത വോൾവ്സ് ആണ് അടുത്ത മത്സരത്തിൽ ആഴ്‌സണലിന്റെ എതിരാളികൾ. ഏതൊരു ടീമും ആഴ്‌സണലിനോട് ജയിക്കാൻ വേണ്ടിയാണ് ഇറങ്ങുന്നത്. വോൾവ്‌സും അതുപോലെ തന്നെയാവും എന്നാണ് ആഴ്‌സണൽ പരിശീലകൻ പറഞ്ഞത്.