ആഴ്സണലിന് രക്ഷയില്ല, 95ആം മിനുട്ടിൽ ബ്രൈറ്റണു മുന്നിൽ വീണു!!

- Advertisement -

ആഴ്സണലിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾക്ക് വൻ തിരിച്ചടി. ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണെ നേരിട്ട ആഴ്സണൽ ഇഞ്ച്വറി ടൈം ഗോളിൽ പരാജയം വാങ്ങാന്ര് ആഴ്സണലിനായുള്ളൂ. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-1നാണ് ആതിഥേയർ വിജയിച്ചത്. 68ആം മിനുട്ടിൽ നികോളസ് പെപെയുടെ ഒരു ഗംഭീര സ്ട്രൈക്കിലൂടെ ആഴ്സണൽ ലീഡ് എടുത്തതിന് ശേഷമാണ് ആഴ്സണൽ തോറ്റത്.

പെപെ നേടിത്തന്ന ലീഡ് അധിക സമയം നിലനിർത്താൻ അർട്ടേറ്റയുടെ ടീമിനായില്ല. 75ആം മിനുട്ടിൽ ഡങ്കിലൂടെ ബ്രൈറ്റൺ സമനില നേടി. ആഴ്സണൽ ഡിഫൻസിലെ പിഴവാണ് ഗോളിലേക്ക് വഴി തെളിച്ചത്. പിന്നാലെ പൊരുതൽ തുടർന്ന ബ്രൈറ്റൺ 95ആം മിനുട്ടിൽ ആഴ്സണലിനെ ഞെട്ടിച്ച് വിജയ ഗോളും നേടി. 90ആം മിനുട്ടിൽ മൗപായ് വിജയ ഗോൾ നേടിയത്.

ആഴ്സണലിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്. ഈ പരാജയം ആഴ്സണലിനെ 40 പോയന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിർത്തുകയാണ്. 32 പോയന്റിൽ എത്തിയ ബ്രൈറ്റൺ 15ആം സ്ഥാനത്ത് ആണ് ഉള്ളത്.

Advertisement