ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്

- Advertisement -

കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ നിർത്തിവെച്ച ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. നിലവിലെ സാഹചര്യത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് വേണ്ടി എനിയും കാത്തിരിക്കണമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ വൈകുകയാണെങ്കിൽ ഈ വർഷത്തെ ആഭ്യന്തര സീസൺ ചുരുക്കി നടത്തേണ്ടി വരുമെന്നും നാഷണൽ ക്രിക്കറ്റ് അക്കാദമി ചെയർമാൻ കൂടിയായ രാഹുൽ ദ്രാവിഡ് പറഞ്ഞു. ഓരോ മാസവും കൊറോണ വൈറസ് ബാധയുടെ വ്യാപ്തി വിലയിരുത്തിയതിന് ശേഷം മാത്രം ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങിയാൽ മതിയെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

നിലവിൽ ഏതു സാഹചര്യത്തിന് അനുസരിച്ചും കാര്യങ്ങൾ നീക്കാൻ നാഷണൽ ക്രിക്കറ്റ് അക്കാദമി തയ്യാറാണെന്നും അടുത്ത രണ്ട് മാസം ഇന്ത്യയിൽ മൺസൂൺ സീസൺ ആയതുകൊണ്ട് ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാധ്യത കുറവാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

Advertisement