ഹാളണ്ടിന്റെ രണ്ട് ഗോളുകൾ ഡോർട്മുണ്ടിന്റെ രണ്ടാം സ്ഥാനം ഉറപ്പിച്ചു

- Advertisement -

ബുണ്ടസ് ലീഗയിലെ രണ്ടാം സ്ഥാനം ബൊറൂസിയ ഡോർട്മുണ്ട് ഉറപ്പിച്ചു. ഇന്ന് നടന്ന പോരാട്ടത്തിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ലെപ്സിഗിനെയാണ് ഡോർട്മുണ്ട് പരാജപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. ഈ ജയത്തോടെ ലെപ്സിഗിന് എത്താൻ കഴിയാത്ത ദൂരത്തിൽ ഡോർട്മുണ്ട് ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി.

ഡോർട്മുണ്ടിന്റെ ഇന്നത്തെ രണ്ടു ഗോളുകളും നേടിയത് ഹാളണ്ട് ആണ്. മുപ്പതാം മിനുട്ടിൽ ആയിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോൾ. മത്സരം അവസാനിക്കുന്നതിന് തൊട്ടു മുമ്പ് നേടിയ രണ്ടാം ഗോളിലൂടെ ഹാളണ്ട് തന്നെ മൂന്ന് പോയന്റ് ഉറപ്പിച്ചു. ഇന്നത്തെ ഗോളുകളോടെ ഹാളണ്ടിന് ലീഗിൽ 13 ഗോളുകൾ ആയി. ജനുവരിയിൽ മാത്രം ഡോർട്മുണ്ടിൽ എത്തിയാണ് ഇത്രയും ഗോളുകൾ ഹാളണ്ട് നേടിയത്. ഈ വിജയം രണ്ടാമതുള്ള ഡോർട്മുണ്ടിനെ 69 പോയന്റിൽ എത്തിച്ചു. 63 പോയന്റുള്ള ലെപ്സിഗ് മൂന്നാമതാണ്. ഇനി ആകെ ഒരു റൗണ്ട് മത്സരം മാത്രമെ ബുണ്ടസ് ലീഗയിൽ ബാക്കിയുള്ളൂ.

Advertisement