ഓസ്ട്രേലിയൻ സ്ട്രൈക്കർ ഹാരി ജംഷദ്പൂർ എഫ് സിയിൽ

Newsroom

Img 20220810 211551

നാഷണൽ പ്രീമിയർ ലീഗ് വിക്ടോറിയ 2022 സീസണിലെ നിലവിലെ ടോപ് സ്‌കോററായ ഹാരി സോയറിനെ ജംഷദ്പൂർ സൈൻ ചെയ്തു. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തി. “ഹാരി” എന്ന് അറിയപ്പെടുന്ന ഹാരിസൺ. ഓസീസ് സ്‌ട്രൈക്കർ ആണ്. 2023 ജൂൺ വരെയുള്ള കരാറിൽ താരം ഒപ്പുവെച്ചു എന്ന് ജംഷദ്പൂർ അറിയിച്ചു.

സൗത്ത് മെൽബൺ എഫ്‌സിയിൽ നിന്നാണ് സ്‌ട്രൈക്കർ എത്തുന്നത്. അവസാന രണ്ടു സീസണിലും താരം സൗത്ത് മെൽബണിലായിരുന്നു കളിച്ചിരുന്നത്. ഈ സീസണിൽ 23 മത്സരങ്ങൾ കളിച്ച അദ്ദേഹം 17 ഗോളുകളുമായി ലീഗിലെ മുൻനിര ഗോൾ സ്‌കോററാണ്. മുമ്പ് അദ്ദേഹം 2020-ൽ ഗോൾഡ് കോസ്റ്റ് നൈറ്റ്‌സിനായി കളിച്ചിട്ടുണ്ട്. 2018 ജൂലൈയിൽ, ഹാരിയെ ഹോങ്കോംഗ് ക്ലബ്ബായ വോഫൂ തായ് പോയിലേക്ക് ലോണിൽ അയച്ചു, അവിടെ 10 ലീഗ് ഗെയിമുകളിൽ നിന്ന് 4 ഗോളുകളും താരം നേടി.

“ഇന്ത്യൻ ഫുട്ബോളിൽ ഇതാദ്യമായാണ് താം എത്തുന്ന്ഠ്, നിലവിലെ ഐഎസ്എൽ ലീഗ് ജേതാക്കളോടൊപ്പം ചേരുന്നതിൽ ഞാൻ സന്തോഷിക്കുന്നു.” ഹാരി പറഞ്ഞു.

ആഗസ്റ്റ് മധ്യത്തിൽ ഹാരി സോയർ ജംഷഡ്പൂരിനൊപ്പം പ്രീ സീസണിൽ ചേരും. താരം 8ആം നമ്പർ ജേഴ്സി ആകും ധരിക്കുക.

Story Highlight: Jamshedpur FC signs Australian striker Harry Sawyer for upcoming Indian Super League season