“ലുങ്ബർഗ് ആഴ്സണൽ സഹപരിശീലകനായി തുടരും”

Newsroom

അർട്ടേറ്റ മുഖ്യ പരിശീലകനായി ചുമതലയേറ്റു എങ്കിലും ലുങ്ബർഗ് ആഴ്സണലിൽ തന്നെ തുടരും. അവസാന ആറു മത്സരങ്ങളിൽ ആഴ്സണലിന്റെ സഹ പരിശീലകൻ ആയിരുന്നു ലുങ്ബെർഗ്. നേരത്തെ ഉനായ് എമെറിയുടെ ഒപ്പം സഹ പരിശീലകനായും ആഴ്സ്ണലിൽ അദ്ദേഹം ഉണ്ടായിരുന്നു. അർട്ടേറ്റ തന്നെയാണ് ലുങ്ബർ ആഴ്സണൽ കോച്ചിങ് സ്റ്റാഫിൽ തുടരും എന്ന് അറിയിച്ചത്.

താൻ ലുങ്ബെർഗുമായി സംസാരിച്ചു. തന്റെ കോച്ചിംഗ് സ്റ്റാഫിലേക്ക് പുതിയ ആൾക്കാർ വരും എങ്കിലും ലുങ്ബെർഗും തുടരണം എന്നാണ് എന്റെ ആഗ്രഹം. അതിന് അദ്ദേഹം സമ്മതിച്ചു. അർട്ടേറ്റ പറഞ്ഞു. ക്ലബിന്റെ ഇതിഹാസമാണ് ലുങ്ബർഗ്. ഒപ്പം ഇപ്പോഴുള്ള താരങ്ങളെ അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ ക്ലബിൽ അദ്ദേഹം തുടരേണ്ടത് ആവശ്യമാണെന്നും അർട്ടേറ്റ പറഞ്ഞു.