ഉനൈ എമേറിയെ ആഴ്‌സണൽ പുറത്താക്കി

Photo:Arsenal.com
- Advertisement -

ആഴ്‌സണൽ പരിശീലകനായിരുന്ന ഉനൈ എമേറിയെ ആഴ്‌സണൽ പുറത്താക്കി. യൂറോപ്പ ലീഗിൽ സ്വന്തം ഗ്രൗണ്ടിൽ ഫ്രാങ്ക ഫർട്ടിനോട് തോറ്റതോടെയാണ് പരിശീലകനെ പുറത്താക്കാൻ ആഴ്‌സണൽ തീരുമാനിച്ചത്. മത്സരത്തിൽ 2-1നാണ് ആഴ്‌സണൽ തോറ്റത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഴ്‌സണൽ പരിശീലകനെ പുറത്താക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. നിലവിൽ സഹ പരിശീലകനായ ഫ്രഡി ലൂങ്ബർഗ് ആഴ്സണലിന്റെ താത്കാലിക പരിശീലകനായും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ഒന്ന് പോലും ആഴ്‌സണൽ ജയിച്ചിരുന്നില്ല. ഇതാണ് എമേറിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

1992ന് ശേഷം ആഴ്‌സണലിന്റെ ഏറ്റവും മോശം മത്സര ഫലങ്ങളാണ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ എമേറിക്ക് കീഴിൽ ആഴ്‌സണൽ പുറത്തെടുത്തത്. 13 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് വെറും 4 മത്സരങ്ങളാണ് ആഴ്‌സണൽ ഈ സീസണിൽ ജയിച്ചത്.

Advertisement