ഹൈദരാബാദ് ക്രിക്കറ്റിലെ അഴിമതി ആരോപണങ്ങൾ ഇന്ത്യയുടെ ടി20 മത്സരത്തിന് ശേഷം പരിഗണിക്കുമെന്ന് അസ്ഹർ

- Advertisement -

ഹൈദരാബാദ് ക്രിക്കറ്റിനെ കുറിച്ച് ഉയർന്ന അഴിമതി ആരോപണങ്ങൾ ഇന്ത്യ – വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ശേഷം പരിഗണിക്കുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് മുഹമ്മദ് അസ്ഹറുദ്ധീൻ. വെസ്റ്റിൻഡീസിനെതിരായ മത്സരം നടക്കുന്നതിനാൽ അതിൽ നിന്ന് ശ്രദ്ധ തിരിയുന്ന ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അസ്ഹർ പറഞ്ഞു.

കഴിഞ്ഞ ദിവസം അമ്പാട്ടി റായ്ഡുവാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്നാണ് അസ്ഹറുദ്ധീൻ പ്രതികരണവുമായി രംഗത്തെത്തിയത്. അസ്ഹറിന്റെ കീഴിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ആദ്യ മത്സരം കൂടിയാണ് വെസ്റ്റിൻഡീസിനെതിരായ ടി20 മത്സരം.

ക്രിക്കറ്റ് കളിക്കുന്നതും ക്രിക്കറ്റ് നടത്തുന്നതും രണ്ടും രണ്ടാണെന്നും ക്രിക്കറ്റ് മത്സരം കഴിഞ്ഞാൽ താരങ്ങൾക്ക് നേരെ ഹോട്ടലിലേക്ക് പോവാമെന്നും എന്നാൽ ക്രിക്കറ്റ് നടത്തുമ്പോൾ അത് നടക്കില്ലെന്നും അസ്ഹർ പറഞ്ഞു.

Advertisement