ടെസ്റ്റ് മത്സരങ്ങൾ നാല് ദിവസമാക്കണമെന്ന് മാർക്ക് ടെയ്‌ലർ

Photo: Twitter/@cricketcomau
- Advertisement -

ടെസ്റ്റിന്റെ ദൈർഘ്യം അഞ്ച് ദിവസത്തിൽ നിന്ന് നാല് ദിവസമാക്കി മാറ്റണമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ. ഈ കാലഘട്ടത്തിൽ ടെസ്റ്റ് മത്സരങ്ങൾ നാല് ദിവസം മതിയെന്നും ടെയ്‌ലർ പറഞ്ഞു. ഓസ്‌ട്രേലിയക്ക് വേണ്ടി 104 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് മാർക്ക് ടെയ്‌ലർ.

ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ കൊണ്ട് വന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്നും അടുത്ത തീരുമാനം ടെസ്റ്റ് മത്സരങ്ങളുടെ ദിവസം അഞ്ചിൽ നിന്ന് നാലായി കുറക്കുന്നതവണണമെന്നും ടെയ്‌ലർ പറഞ്ഞു. വ്യാഴം മുതൽ ഞായർ വരെ ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ വരുന്ന രീതി അവലംബിക്കണമെന്നും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞു.

ടെസ്റ്റ് മത്സരങ്ങൾ ഒരു ദിവസം 90 ഓവർ എന്നത് മാറ്റി 100 ഓവർ ഒരു ദിവസം എറിയുന്ന രീതിയിലേക്ക് മാറണമെന്നും ടെയ്‌ലർ പറഞ്ഞു.  നേരത്തെ 2017ൽ ഐ.സി.സി നാല് ദിവസത്തെ ടെസ്റ്റ് ഐ.സി.സി പരീക്ഷിച്ചപ്പോൾ ഒരു ദിവസം 98 ഓവർ എന്ന നിലയിലാണ് മത്സരങ്ങൾ കളിച്ചത്.

Advertisement