ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി അവരുടെ കിരീടം ഉറപ്പിച്ചേക്കാം. ഇന്ന് സിറ്റി കളിക്കുന്നില്ല എങ്കിലും രണ്ടാം സ്ഥാനക്കാരായ ആഴ്സണൽ ഇറങ്ങുന്നുണ്ട്. എവേ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ ആണ് ആഴ്സണൽ ഇന്ന് നേരിടുന്നത്. റിലഗേഷൻ ഒഴിവാക്കാൻ പൊരുതുന്ന നോട്ടിങ്ഹാം ഫോറാസ്റ്റ് ഇന്ന് ആഴ്സണലിനെ തടയുക ആണെങ്കിൽ സിറ്റി കിരീടം ഉറപ്പിക്കും. ഇപ്പോൾ ആഴ്സണൽ 36 മത്സരങ്ങളിൽ നിന്ന് 81 പോയിന്റുമായി ലീഗിൽ രണ്ടാമതാണ്. സിറ്റി 35 മത്സരങ്ങളിൽ നിന്ന് 85 പോയിന്റുമായി ഒന്നാമതും നിൽക്കുന്നു.
ഇന്ന് ആഴ്സണൽ പരാജയപ്പെട്ടാൽ പിന്നെ അവർക്ക് പരമാവധി എത്താവുന്ന പോയിന്റ് 84 ആകും. ഇന്ന് സമനില വഴങ്ങിയാൽ ആണെങ്കിൽ ആഴ്സണളിന് എത്താൻ ആകുന്ന പരമാവധി പോയിന്റ് 85 ആകും. സിറ്റി ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ തോറ്റാലും മെച്ചപ്പെട്ട ഗോൾ ഡിഫറൻസിൽ സിറ്റി കിരീടം കൊണ്ടു പോകാൻ ആകും അപ്പോൾ സാധ്യത. ഇതൊക്കെ കൊണ്ട് തന്നെ ആഴ്സണലിന് ഇന്ന് വിജയിച്ചെ മതിയാകൂ.
ഇന്ന് ആഴ്സണൽ ജയിക്കുക ആണെങ്കിൽ നാളെ ചെൽസിയെ തോൽപ്പിച്ച് സിറ്റിക്ക് കിരീടം ഉറപ്പുക്കാം. മറുവശത്ത് ഇന്ന് ആഴ്സണലിന്റെ എതിരാളികളായ ഫോറസ്റ്റിന് വിജയിക്കാൻ ആയാൽ റിലഗേഷൻ ആകില്ല എന്ന് ഉറപ്പിക്കാൻ ആകും. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം.