ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച വിജയവുമായി ആഴ്സണൽ ഒന്നാം സ്ഥാനത്ത്. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ലൂട്ടൺ ടൗണിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും വന്നത്.

24ആം മിനുട്ടിൽ ക്യാപ്റ്റൻ ഒഡെഗാർഡ് ആഴ്സണലിന് ലീഡ് നൽകി. ഹവേർട്സും ഒഡെഗാർഡും കൂടെ നടത്തിയ ഒരു നല്ല നീക്കത്തിന് ഒടുവിലായുരുന്നു ഗോൾ. ആദ്യ പകുതിയുടെ അവസാനം ഒരു സെൽഫ് ഗോൾ ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ ആഴ്സണൽ അറ്റാക്ക് തുടർന്നു എങ്കിലും കൂടുതൽ ഗോൾ പിറന്നില്ല. ഈ വിജയത്തോടെ 30 മത്സരങ്ങളിൽ 68 പോയിന്റ് ആണ് ആഴ്സണലിന് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ലിവർപൂൾ 67 പോയിന്റുമായി തൊട്ടുപിറകിൽ ഉണ്ട്.














