ആഴ്സണൽ ടീമിൽ ഒരു കൊറോണ പോസിറ്റീവ് കൂടെ

Newsroom

മധ്യനിര താരം എൽ നെനിക്ക് പിന്നാലെ ആഴ്സണൽ ഡിഫൻഡർ കൊലാസിനാചും കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്‌. തന്റെ രാജ്യമായ ബോസ്നിയക്ക് ഒപ്പം കളിക്കവെ ആണ് കൊലാസിനാച് കൊറോണ പോസിറ്റീവ് ആയത്‌‌. താരം ടെസ്റ്റ് പോസിറ്റീവ് ആയതിനാൽ ഇന്നലെ ഇറ്റലിക്ക് എതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. ഐസൊലേഷനിൽ പ്രവേശിച്ച താരത്തിന് ആഴ്സണലിന്റെ അടുത്ത രണ്ട് മത്സരങ്ങളും നഷ്ടമാകും.

എൽ നെനിക്ക് ഈജിപ്തിനൊപ്പം നിൽക്കുമ്പോൾ ആയിരുന്നു കൊറോണ പോസിറ്റീവ് ആയത്. എൽ നെനിയുടെ ഇന്നലെ നടന്ന രണ്ടാം കൊറോണ ടെസ്റ്റും പോസിറ്റീവ് ആയിരുന്നു.