“കേരള ബ്ലാസ്റ്റേഴ്സിന്റെ നാലു ഗോൾ കീപ്പർമാരും ഒന്നാം നമ്പർ തന്നെ” – കിബു വികൂന

Img 20201119 130322
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പിംഗിൽ ആരാകും ഒന്നാം നമ്പർ എന്നതിന് ഉത്തരവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. ഇത്തവണ നാല് ഗോൾ കീപ്പർമാർ ഉണ്ട് എങ്കിലും അവരുടെ പരിചയസമ്പത്ത് ഇല്ലായ്മ പ്രശ്നമല്ലെ എന്ന ചോദ്യത്തിനാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വാർത്താ സമ്മേളനത്തിൽ ഉത്തരം പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിൽ ഉള്ള നാലു ഗോൾ കീപ്പർമാരും ഒരുപോലെ മികച്ചതാണ്. നാലു പേരും ടീമിന്റെ ഒന്നാം നമ്പർ ആണെന്നും കിബു പറഞ്ഞു.

ബിലാൽ ഖാൻ, ആൽബിനോ ഗോമസ്, ഗിൽ, മുഹീത് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉള്ള ഗോൾ കീപ്പർമാർ. പരിചയസമ്പത്ത് കളിച്ചാലെ ഉണ്ടാകു എന്നും അതോർത്ത് ഭയപ്പെടേണ്ട എന്നും കിബു വികൂന മാധ്യമങ്ങളോട് പറഞ്ഞു. സീസൺ മുഴുവനായി ആരാകും ഗോൾ കീപ്പർ എന്നത് ഒക്കെ വഴിയെ ചിന്തിക്കും എന്നും ഇപ്പോൾ ഒരു മത്സരം എന്ന രീതിയിലാകും മുന്നോട്ട് പോവുക എന്നും നാളത്തെ ഗോൾ കീപ്പർ നാളത്തെ മത്സരത്തെ കണക്കിൽ എടുത്ത് ആകും എന്നും വികൂന പറഞ്ഞു. നാളെ ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.

Advertisement