ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണൽ പുതിയ ഹോം ജേഴ്സി പുറത്തിറക്കി. സ്ഥിരം ചുവപ്പും വെള്ളയും കലർന്ന നിറത്തിലാണ് പുതിയ ഡിസൈൻ. ആഴ്സണലിന്റെ ക്ലാസിക് ജേഴ്സികളുടെ ഓർമ്മയിലാണ് അഡിഡാസ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. ചാമ്പ്യൻസ് ലീഗ് പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റ ആഴ്സണൽ അവസാന റൗണ്ടിൽ ഒരു അത്ഭുതം നടക്കുന്ന പ്രതീക്ഷയിൽ നിൽക്കുകയാണ്.