മാർട്ടിനെല്ലി ഇനി ആഴ്സണലിന്റെ നമ്പർ 11

ആഴ്സണലിന്റെ ബ്രസീലിയൻ യുവതാരം മാർട്ടിനെല്ലി ഇനി ക്ലബിന്റെ 11ആം നമ്പർ ജേഴ്സി അണിയും. അടുത്ത സീസൺ മുതലാകും 20കാരൻ 11ആം നമ്പർ അണിഞ്ഞു തുടങ്ങുക. ഇതുകരെ 35ആം നമ്പർ ജേഴ്സി ആയിരുന്നു മാർട്ടിനെല്ലി അണിഞ്ഞിരുന്നത്. ഇതിനു മുമ്പ് ടൊറേയ ആയിരുന്നു ആഴ്സണലിൽ 11ആം നമ്പർ അണിഞ്ഞിരുന്നത്. ടൊറേയ ഇപ്പോൾ ലോണിൽ ആണ്. അടുത്ത വർഷം ടൊറേയ ആഴ്സണലിലേക്ക് മടങ്ങി വന്നാലും പതിനൊന്നാം നമ്പർ ജേഴ്സി ലഭിക്കില്ല‌.20220519 172759

മുമ്പ് റോബിൻ. വാൻ പേഴ്സിയെയും മെസുറ്റ് ഓസിലിനെയും പോലെ വലിയ താരങ്ങൾ അണിഞ്ഞിട്ടുള്ള ജേഴ്സി ആണിത്. ഈ സീസണിൽ ആഴ്സണലിനായി 28 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 5 ഗോളും 5 അസിസ്റ്റും സ്വന്തമാക്കിയിരുന്നു