ആഴ്സണലിന്റെ പുതിയ ജേഴ്സി അഡിഡാസ് പുറത്തിറക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന്റെ പുതിയ ജേഴ്സി അഡിഡാസ് പുറത്തിറക്കി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആഴ്സണലും അഡിഡാസും ഒരുമിക്കുന്നത്. കഴിഞ്ഞ വർഷം വരെ പൂമ ആയിരുന്നു ആഴ്സണലിന്റെ കിറ്റ് ഒരുക്കിയിരുന്നത്. 2014 മുതലായിരുന്നു പൂമ ആഴ്സണലുമായി കരാർ ഉണ്ടാക്കിയത്.

അവസാനമായി 1994ൽ ആയിരുന്നു അഡിഡാസും ആഴ്സണലും ഒരുമിച്ചത്. അന്നത്തെ കിറ്റിനെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണ് അഡിഡാസ് പുതിയ ജേഴ്സിയിൽ ഉപയോഗിച്ചിരിക്കുന്നത്.

Previous article“ബ്രസീലിനെ തോൽപ്പിക്കാൻ മെസ്സിയും അഗ്വേറോയും കുറച്ചധികം വിയർക്കും”
Next articleഇന്ത്യൻ വംശജൻ സർപ്രീത് സിംഗ് ഇനി ബയേണിൽ