ജയം; വോൾവ്സിനെയും മറികടന്ന് ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി ആഴ്‌സനൽ

Nihal Basheer

20231202 223327
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ജയം നേടിയ ആഴ്‌സനൽ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ആർട്ടെറ്റയുടെയും സംഘത്തിന്റെയും ജയം. സാക, ഓഡെഗാർഡ് എന്നിവർ ആഴ്‌സനലിനായി ഗോളുകൾ കണ്ടെത്തി. മാത്യൂസ് കുഞ്ഞ വോൾവ്സിന്റെ ആശ്വാസ ഗോൾ നേടി. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ സിറ്റിയേക്കാൾ നാല് പോയിന്റ് ലീഡ് ആണ് നിലവിൽ ആഴ്‌സനലിന് ഒന്നാം സ്ഥാനത്ത് ഉള്ളത്.
20231202 223325
മത്സരത്തിന് വിസിൽ മുഴങ്ങിയത് മുതൽ ഗോളിനായി ഇരമ്പിയാർക്കുന്ന ആഴ്സനലിനെയാണ് കണ്ടത്. ആറാം മിനിറ്റിൽ തന്നെ ബുകായോ സാകയിലൂടെ അവർ ലീഡ് കണ്ടെത്തി. ആഴ്‌സനൽ മുന്നേറ്റം തടയാൻ വോൾവ്സ് പ്രതിരോധത്തിന് കഴിയാതെ വന്നപ്പോൾ ടോമിയാസുവിന്റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ താരം തൊടുത്ത ഷോട്ട് വലയിൽ പതിച്ചു. പിന്നീട് വോൾവ്സിനെ നിലയിറപ്പിക്കാൻ സാധിക്കാത്ത തരത്തിൽ ആയിരുന്നു ആഴ്‌സനൽ നീക്കങ്ങൾ. 13ആം മിനിറ്റിൽ ഒഡെഗാർഡിന്റെ തകർപ്പൻ ഒരു ഗോളിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. ആഴ്‌സനൽ താരങ്ങൾ മനോഹരമായി കോർത്തെടുത്ത പാസുകൾക്കൊടുവിൽ സിഞ്ചെങ്കോ നൽകിയ അവസരം ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ അതിഥേയരുടെ നീക്കങ്ങൾ ഒന്നടങ്ങിയപ്പോൾ വോൾവ്സിന് ചില മുന്നേറ്റങ്ങൾ കോർത്തെടുക്കാൻ ആയി. എന്നാൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ഇടവെളക്ക് മുൻപ് ഹ്വാങ്ങിന്റെ ശ്രമം തടഞ്ഞ് റായ ടീമിന്റെ രക്ഷകനായി.

രണ്ടാം പകുതിയിലും ആഴ്‌സനലിന് അവസരങ്ങൾ ലഭിച്ചു. എന്നാൽ ആദ്യ പകുതിയിൽ നിന്നും വളരെ മികച്ച പ്രകടനം പുറത്തെടുക്കും വോൾവ്സിനും സാധിച്ചു. ഒഡെഗാർഡിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. സാകയുടെ തകർപ്പൻ ഒരു ഷോട്ട് പോസ്റ്റിന് തൊട്ടു മുകളിലൂടെ കടന്ന് പോയി. ട്രോസാർഡിന്റെ ശ്രമം കീപ്പർ തടഞ്ഞു. റീബൗണ്ടിൽ സാകയുടെ ഷോട്ട് എതിർ പ്രതിരോധം തടഞ്ഞു. 86ആം മിനിറ്റിൽ കുഞ്ഞ വോൾവ്സിന്റെ ഗോൾ കണ്ടെത്തി. എതിർ ബോക്സിൽ സിഞ്ചെങ്കോയിൽ നിന്നും സെമെഡോ റാഞ്ചിയെടുത്ത പന്ത്, ഒന്നാന്തരമൊരു ഷോട്ടിലൂടെ നേരെ വലയിൽ എത്തിക്കുകയായിരുന്നു കുഞ്ഞ. പിന്നീട് ഒഡഗാർഡിന്റെ ത്രൂ പാസ് പിടിച്ചെടുത്തു കീപ്പർ മാത്രം മുന്നിൽ നിൽക്കെ എൻകെറ്റിയാ തൊടുത്ത ഷോട്ട് അവിശ്വസനീയമാം വിധം പോസ്റ്റിലിടിച്ചു മടങ്ങി.