യൂറോ 2024 ഗ്രൂപ്പ് ഘട്ടം തെളിഞ്ഞു; സ്‌പെയിൻ, ഇറ്റലി, ക്രൊയേഷ്യ ഗ്രൂപ്പ് ബിയിൽ

Nihal Basheer

Screenshot 20231202 234051 X
Download the Fanport app now!
Appstore Badge
Google Play Badge 1

ജർമനി ആതിഥേയത്വം വഹിക്കുന്ന 2024 യൂറോ കപ്പിന്റെ ഗ്രൂപ്പ് ഡ്രോ പൂർത്തിയായി. വമ്പന്മാർ തന്നെ മുഖാമുഖം വരുന്ന ഗ്രൂപ്പ് ഘട്ടം ആരാധകർക്കും ആവേശം പകരും. ജർമനിയും സ്കോട്ലന്റിനുമൊപ്പം ഹംഗറിയും കൂടെ സ്വിറ്റ്സർലണ്ടും അണിനിരക്കുന്ന ഗ്രൂപ് എ, ആതിഥേയർക്ക് മുന്നോട്ടുള്ള വഴി കടുപ്പമാക്കും.
20231202 233557
ഗ്രൂപ്പ് ബിയിലും സൂപ്പർ ടീമുകൾ നേർക്കുനേർ വരുന്നുണ്ട്. സ്‌പെയിൻ, ക്രൊയേഷ്യ, നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി എന്നിവർ അണിനിരക്കുന്ന ഗ്രൂപ്പിൽ അൽബേനിയ ആണ് മറ്റൊരു ടീം. ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ടിനൊപ്പം ഡെന്മാർക്കും സെർബിയയും സ്ലോവെനിയാണ് ആണുള്ളത്. നിലവിലെ ഫൈനലിസ്റ്റുകൾ ആയ ഇംഗ്ലണ്ടിന് ഗ്രൂപ്പ് സ്റ്റേജിൽ വലിയ ഭീഷണി ഉണ്ടാവില്ല.

ഗ്രൂപ്പ് ഡിയിൽ ഫ്രാൻസും നെതർലണ്ട്സും കൂടെ ഓസ്ട്രിയയും അണിനിരക്കുമ്പോൾ മറ്റൊരു ടീമായി പ്ലേ ഓഫ് ഘട്ടത്തിലെ ജേതാക്കൾ എത്തും. ഗ്രൂപ്പ് ഈയിൽ ബെൽജിയം, സ്ലോവാക്യ, റോമാനിയ എന്നിവരാണുള്ളത്. നാലാം സ്ഥാനം പ്ലേ ഓഫിലൂടെ എത്തുന്ന ടീമിന് വേണ്ടി ഉള്ളതാണ്. പോർച്ചുഗലിനും ചെക് റിപ്പബ്ലിക്കിന്റെയും കൂടെ തുർക്കി കൂടി ഉള്ള ഗ്രൂപ്പ് എഫിലും ഒരു സ്ഥാനം പ്ലേ ഓഫിലൂടെ എത്തുന്ന ടീമിന് വേണ്ടി നീക്കിവെച്ചിരിക്കുന്നു.