എല്ലാം വേഗത്തിൽ! സിഞ്ചെങ്കോയുമായും മാഞ്ചസ്റ്റർ സിറ്റിയും ആയും ആഴ്‌സണൽ ചർച്ചകൾ ഊർജിതമാക്കി

Wasim Akram

മാഞ്ചസ്റ്റർ സിറ്റിയുടെ ഉക്രൈൻ ഇടത് ബാക്ക് സിഞ്ചെങ്കോക്ക് ആയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ആഴ്‌സണൽ. മുൻ മാഞ്ചസ്റ്റർ സിറ്റി സഹപരിശീലകനായ ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയും ആയി ഒരുമിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന സിഞ്ചെങ്കോയും ആയി വ്യക്തിപരമായ കരാറിൽ എത്താൻ ആഴ്‌സണൽ ചർച്ചകൾ വേഗത്തിൽ നടത്തുകയാണ്.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയും ആയി താരത്തിന്റെ കൈമാറ്റ തുകയും ആയി ബന്ധപ്പെട്ട കൂടിയാലോചനയും ആഴ്‌സണൽ വേഗത്തിൽ നടത്തുന്നുണ്ട്. എത്രയും പെട്ടെന്ന് താരത്തെ ടീമിൽ എത്തിക്കാൻ ആണ് ആഴ്‌സണൽ ശ്രമം, പരിശീലകൻ ആർട്ടെറ്റക്കും എത്രയും പെട്ടെന്ന് താരത്തെ ടീമിൽ എത്തിക്കാൻ ആണ് താൽപ്പര്യം. ഉക്രൈനു ആയി 50 തിൽ അധികം മത്സരങ്ങൾ കളിച്ച 25 കാരൻ ആഴ്‌സണൽ ടീമിന് വലിയ മുതൽക്കൂട്ടാവും. നിലവിൽ ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും പ്രീ സീസണിനു ആയി അമേരിക്കയിൽ ആയതിനാൽ വരും മണിക്കൂറുകളിൽ തന്നെ താരത്തെ ആഴ്‌സണൽ സ്വന്തമാക്കാനുള്ള സാധ്യതയും ഉണ്ട്.