ആഴ്സണൽ ഫോമിലാണ്, സൗത്താംപ്ടനെതിരെ ഗംഭീര തിരിച്ചു വരവ്

20210127 042600
Credit : Twitter

സൗത്താംപ്ടനെ വീഴ്‍ത്തി ആഴ്സണൽ ലീഗിൽ മികച്ച ഫോം തുടരുന്നു. ഒരു ഗോളിന് പിന്നിൽ പോയ ശേഷം 3 ഗോളുകൾ മടക്കിയാണ് ഗണ്ണേഴ്‌സ് 1-3 ന്റെ ജയം സ്വന്തമാക്കിയത്. ജയത്തോടെ 30 പോയിന്റുള്ള അവർ ചെൽസിയെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.

കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ സൈന്റ്‌സ് കളിയിൽ ലീഡ് നേടിയിരുന്നു. സ്റ്റുവർട്ട് ആംസ്ട്രോങ് ആണ് ഗോൾ നേടിയത്. പക്ഷെ 5 മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ ആഴ്സണൽ മറുപടി നൽകി. നിക്കോളാസ് പെപെയാണ് ഗോൾ നേടിയത്. പിന്നീട് 39 ആം മിനുട്ടിൽ സാകയുടെ ഗോളിൽ അവർ ലീഡ് എടുത്തു. പിന്നീട് സൗത്താംപ്ടൻ മത്സരത്തിലേക്ക് തിരികെവരാൻ സൈന്റ്‌സ് ശ്രമങ്ങൾ തുടർന്നു എങ്കിലും 72 ആം മിനുട്ടിൽ ലകസെറ്റിന്റെ ഗോളിൽ ആഴ്സണൽ ലീഡ് ഉയർത്തി ജയം ഉറപ്പിച്ചു.

Previous articleഔദ്യോഗിക പ്രഖ്യാപനമായി, ചെൽസി ഇനി ടൂഹലിന് കീഴിൽ
Next articleവെസ്റ്റ്ബ്രോമിന് വീണ്ടും നാണക്കേട്, സിറ്റിക്ക് വമ്പൻ ജയം