ഔദ്യോഗിക പ്രഖ്യാപനമായി, ചെൽസി ഇനി ടൂഹലിന് കീഴിൽ

20210127 031651

ചെൽസിയുടെ പുതിയ പരിശീലകനായി ജർമ്മൻ കോച്ച് തോമസ് ടൂഹൽ നിയമിതനായി. പുറത്താക്കപ്പെട്ട ഫ്രാങ്ക് ലംപാർഡിന് പകരകാരനായാണ് മുൻ പി എസ് ജി പരിശീലകനായ ടൂഹൽ എത്തുന്നത്. ചെൽസിയെ പരിശീലിപ്പിക്കുന്ന ആദ്യത്തെ ജർമ്മൻ പരിശീലകനാണ് ടൂഹൽ എന്ന പ്രത്യേകതയും ഉണ്ട്.

ലീഗിൽ പ്രകടനം തീർത്തും മോശമായതോടെയാണ് ചെൽസി തങ്ങളുടെ ഇതിഹാസ താരം കൂടിയായ ലംപാർഡിനെ പുറത്താക്കിയത്. ഇതിന് പിന്നാലെ തന്നെ ടൂഹൽ എത്തും എന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ മാസമാണ് ടൂഹൽ പി എസ് ജി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്. മുൻപ് ജർമ്മനിയിൽ മയ്ൻസ്‌, ബൊറൂസിയ ഡോർട്ട്മുണ്ട് എന്നീ ടീമുകളെയും 47 വയസുകാരനായ ടൂഹൽ പരിശീലിപിച്ചിട്ടുണ്ട്.

Previous articleപപു ഗോമസ് ഇനി സെവിയ്യയിൽ
Next articleആഴ്സണൽ ഫോമിലാണ്, സൗത്താംപ്ടനെതിരെ ഗംഭീര തിരിച്ചു വരവ്