ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന്റെ പുതിയ എവേ ജേഴ്സി അഡിഡാസ് പുറത്തിറക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ആഴ്സണലും അഡിഡാസും കഴിഞ്ഞ വർഷമായിരുന്നു ഒരുമിച്ചത്. അത് കഴിഞ്ഞുള്ള രണ്ടാമത്തെ എവേ ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. ആഴ്സണലിന്റെ പതിവ് എവേ ജേഴ്സികളിൽ നിന്ന് മാറ്റമാണ് പുതിയ ഡിസൈൻ. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. കഴിഞ്ഞ മാസം പുതിയ ഹോം ജേഴ്സിയും ആഴ്സണൽ പുറത്തിറക്കിയിരുന്നു. ഇപ്പോൾ പുതിയ പ്രീമിയർ ലീഗ് സീസണ് വേണ്ടിയുള്ള ഒരുക്കത്തിലാണ് ആഴ്സണൽ.