രോഗത്തെ മറികടന്ന് അൻവർ അലി ഫുട്ബോളിലേക്ക് തിരികെയെത്തുന്നു

- Advertisement -

ഇന്ത്യൻ യുവ സെന്റർ ബാക്ക് അൻവർ അലി ഫുട്ബോൾ കളത്തിലേക്ക് തിരികെയെത്തുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം അവസാന സീസണിൽ അൻവർ അലി താൽക്കാലികമായി ഫുട്ബോൾ വിട്ടിരുന്നു. ഇന്ത്യൻ ക്യാമ്പിൽ നടന്ന പരിശോധനയ്ക്ക് ഇടയിൽ ആയിരുന്നു അൻവറിന്റെ ആരോഗ്യ പ്രശ്നം തിരിച്ചറിഞ്ഞത് 20കാരനായ താരം ഐ എസ് എല്ലിൽ മുംബൈ സിറ്റിയുടെ താരമായിരുന്നു. ഇപ്പോൾ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസിലൂടെയാണ് അൻവർ അലി തിരികെയെത്തുന്നത്.

അൻവർ അലി മൊഹമ്മദൻസുമായി താൽക്കാലിക കരാറ്റ് ഒപ്പുവെച്ചു. സെക്കൻഡ് ഡിവിഷൻ ഐലീഗിൽ താരം മൊഹമ്മദൻസിനു വേണ്ടി കളിക്കും. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ നെടുംതൂണായിരുന്ന താരമാണ് അൻവർ. ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്രശംസ സ്വന്തമാക്കിയ താരങ്ങളിൽ ഒരാളുമായിരുന്നു അൻവർ.

റെക്കോർഡ് തുകയ്ക്കായിരുന്നു അൻവർ അലിയെ മുംബൈ സിറ്റി ഒരു സീസൺ മുമ്പ് സ്വന്തമാക്കയിരുന്നത്. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അൻവർ. രണ്ട് ഐലീഗ് സീസണിൽ ഇന്ത്യൻ ആരോസിനായി അൻവർ അലി ബൂട്ടു കെട്ടിയിരുന്നു.

Advertisement