മുൻ ആഴ്സണൽ അക്കാദമി പരിശീലകൻ ഇനി ബെംഗളൂരു എഫ് സി യുവടീമുകളുടെ തലപ്പത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ്‌സി ബ്ലൂസിന്റെ യൂത്ത് ഡെവലപ്‌മെന്റ് തലവനായി ഡച്ചുകാരൻ യാൻ വാൻ ലൂണിനെ നിയമിച്ചതായി ക്ലബ് അറിയിച്ചു. ഗസ് ഹിഡിങ്കിനൊപ്പം പിഎസ്‌വി ഐൻഡ്‌ഹോവനിൽ യൂത്ത് കോച്ചും കോഓർഡിനേറ്ററായും കരിയർ ആരംഭിച്ച 56 കാരനായ അദ്ദേഹം മുമ്പ് ആഴ്സണലിന്റെ അക്കാദമി കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. അവസാനമായ എഫ്‌സി യൂട്രചിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.

FC Utrecht-ൽ കോച്ചിംഗ് അക്കാദമിയുടെ തലവനായി ഈയിടെ സ്ഥാനം വഹിച്ച വാൻ ലൂൺ, Royal Dutch Football Association (KNVB) യുടെ ഫുട്ബോൾ വികസനത്തിന്റെ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2014 നും 2017 നും ഇടയിൽ ആഴ്സണലിൽ ഉണ്ടായിരുന്ന സമയത്ത്, U9, U23 പ്രായ ഗ്രൂപ്പുകളുടെ ടീമുകളുടെ അക്കാദമി ഫേസ് കോച്ചായിരുന്നു. എമിലെ സ്മിത്ത് റോവ്, എൻകെറ്റിയ, ബുക്കയോ സാക്ക തുടങ്ങിയ കളിക്കാരുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.