ജിതേന്ദ്ര സിങ് ജംഷദ്പൂർ എഫ് സിയിൽ 2024 വരെ

Newsroom

Img 20220726 185510
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ യുവതാരം ജിതേന്ദ്ര സിങ് ജംഷദ്പൂരിൽ എഫ് സിയിൽ കരാർ പുതുക്കി. 2024വരെയുള്ള കരാറിലാണ് ജിതേന്ദ്ര സിംഗ് ഒപ്പുവെച്ചത്‌. ഈസ്റ്റ് ബംഗാൾ താരത്തെ സിഅൻ ചെയ്യാൻ ശ്രമിച്ചു എങ്കിലും താരം ഐ ലീഗ് ഷീൽഡ് വിന്നേഴ്സിന് ഒപ്പം തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു‌. ഇന്ന് ജംഷദ്പൂർ ഔദ്യോഗികമായി ഈ വാർത്ത പങ്കുവെച്ചു.

2019ൽ ഇന്ത്യൻ ആരോസിൽ നിന്നായിരുന്നു ജിതേന്ദ്ര സിംഗ് ജംഷദ്പൂരിൽ എത്തിയത്‌. 20കാരനായ ജിതേന്ദ്ര ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന താരമാണ്. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിന്റെയും ഭാഗമാണ്. അവസാന മൂന്ന് സീസണിലുകളിലായി ഐ എസ് എല്ലിൽ 36 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ മാത്രം 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

താരം മൂന്നാം നമ്പർ ജേഴ്സി തന്നെ അണിയും എന്നും ക്ലബ് അറിയിച്ചു.