എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ നടന്ന എകപക്ഷീയമായ മത്സരത്തിൽ ആഴ്‌സണൽ എവർട്ടനെ 4-0 ന് പരാജയപ്പെടുത്തി പ്രീമിയർ ലീഗ് പോയിന്റ് നിലയിൽ തങ്ങളുടെ ലീഡ് ഉയർത്തി. 40-ാം മിനിറ്റിൽ ഒലെക്‌സാണ്ടർ സിൻചെങ്കോയുടെ പാസ് സ്വീകരിച്ച് എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിനെ നിയർ പോസ്റ്റിൽ കീഴ്പ്പെടുത്തി ബുക്കയോ സാക്കയാണ് ആദ്യ ഗോൾ നേടിയത്. സാക്കയുടെ സീസണിലെ പത്താം ലീഗ് ഗോളായിരുന്നു ഇത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, എവർട്ടന്റെ പിഴവിൽ ആഴ്സണലിന് രണ്ടാം ഗോൾ നേടാനുള്ള അവസരം ലഭിച്ചു. അത് തീർത്തും മുതലാക്കി കൊണ്ട് ഗബ്രിയേൽ മാർട്ടിനെല്ലി ഗോളാക്കി മാറ്റി. താരം തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗോൾ നേടുന്നത്.
രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ഒഡെഗാർഡ് കൂടെ ഗോൾ നേടിയതോടെ ആഴ്സണൽ ലീഡ് മൂന്നാക്കി. അവർ അവിടെയും നിർത്തിയില്ല 80ആം മിനുട്ടിൽ മാർടുനെല്ലി വീമ്മ്ടുൻ ഗോൾ നേടി. സ്കോർ 4-0. ഇതോടെ ആഴ്സണൽ വിജയം പൂർത്തിയായി. 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി ആഴ്സണൽ ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ്. എവർട്ടൺ 21 പോയിന്റുമായി റിലഗേഷൻ സോണിലും നിൽക്കുന്നു.