ആർനെ സ്ലോട്ട് ലിവർപൂളിൽ അടുത്ത പരിശീലകനാകാൻ സാധ്യത

Newsroom

Picsart 24 04 24 16 03 59 353
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത ലിവർപൂൾ മാനേജരായി ഫെയെനൂർദിന്റെ മാനേജറായ ആർനെ സ്ലോട്ട് എത്താൻ സാധ്യത. 45 കാരനായ ഡച്ചുകാരൻ ലിവർപൂളിലേക്ക് എത്താൻ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. സ്ലോട്ടിന് ഫെയ്നൂർദിൽ 2025വരെ കരാർ ഉണ്ട്. ലിവർപൂൾ വലിയ തുക അദ്ദേഹത്തെ കൊണ്ടുവരാൻ ഫെയ്നൂർദിന് നൽകേണ്ടി വരും. അദ്ദേഹം ലിവർപൂളിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ ‌

ആർനെ സ്ലോട്ട് 24 04 24 16 04 16 961

കഴിഞ്ഞ സീസണിൽ ഫെയ്നൂർദിനെ ഡച്ച് ലീഗ് ചാമ്പ്യന്മാരാക്കാൻ സ്ലോട്ടിനായിരുന്നു. ഈ സീസണിൽ ആർനെ സ്ലോട്ട് കഴിഞ്ഞ ദിവസം അവരെ KNVB കപ്പ് ചാമ്പ്യന്മാരുമാക്കി.

ക്ലോപ്പ് ഈ സീസൺ അവസാനം പരിശീലക സ്ഥാനം ഒഴിയുന്നത് കൊണ്ട് ലിവർപൂൾ പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്. പലരുമായും ചർച്ചകൾ ലിവർപൂൾ നടത്തുന്നുണ്ട് എങ്കിലും സ്ലോട്ടിനാണ് മുൻഗണന അവർ നൽകുന്നത്.