സഞ്ജുവിന് നീതി വേണം, ഇനിയും ഇന്ത്യൻ സെലക്ടർമാർ അവഗണിക്കരുത് – തരൂർ

Newsroom

Picsart 24 04 06 23 35 04 401
Download the Fanport app now!
Appstore Badge
Google Play Badge 1

2024 ടി20 ലോകകപ്പിനായുള്ള ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തണം എന്ന ആവശ്യവുമായി കോൺഗ്രസ് എം പി ശശി തരൂർ. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 സീസണിൽ തകർപ്പൻ ഫോമിലുള്ള ആർആർ ക്യാപ്റ്റനെ പ്രശംസിച്ചുള്ള ഹർഭജന്റെ ട്വീറ്റിനോട് പ്രതികരിക്കുക ആയിരുന്നു ശശി തരൂർ.

സഞ്ജു

“യശസ്വി ജയ്‌സ്വാളിൻ്റെയും സഞ്ജു സാംസണിൻ്റെയും കാര്യത്തിൽ എൻ്റെ സഹ എംപി ഹർഭജൻ സിങ്ങ് പറഞ്ഞതിനോട് യോജിക്കുന്നു. സഞ്ജുവിന് അർഹമായ അവസരം ഇന്ത്യൻ ടീമിൽ ലഭിച്ചിട്ടില്ലെന്ന് വർഷങ്ങളായി ഞാൻ വാദിക്കുന്നു. ഇപ്പോൾ അദ്ദേഹം ഐപിഎല്ലിലെ എറ്റവും മികച്ച കീപ്പർ-ബാറ്റ്‌സ്മാനാണ്, പക്ഷേ ഇപ്പോഴും സഞ്ജുവിനെ കുറിച്ച് ചർച്ചകൾ നടക്കുന്നില്ല. സഞ്ജുവിന് നീതിൽ ലഭിക്കണം” തരൂർ ട്വീറ്റ് ചെയ്തു.

നേരത്തെ ഹർഭജൻ സിംഗ് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ എടുക്കണം എന്നും സഞ്ജു രോഹിതിനു ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ആകണം എന്നും പറഞ്ഞിരുന്നു.