കാർത്തികിനെ ലോകകപ്പിന് കൊണ്ടു പോകുന്നെങ്കിൽ ധോണിയെയും കൊണ്ടുപോകു, പരിഹസിച്ച് സെവാഗ്

Newsroom

Picsart 24 03 23 10 46 16 504
Download the Fanport app now!
Appstore Badge
Google Play Badge 1

കാർത്തിക്കിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം എന്ന് വാർത്തകളെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം സെവാഗ്. നിലവിലെ ഫോം കാരണം അദ്ദേഹത്തെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെങ്കിൽ എംഎസ് ധോണിയെയും പരിഗണിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു.

സെവാഗ് 24 04 16 00 51 27 389

“ദിനേഷ് കാർത്തിക് ലോകകപ്പിനായി തയ്യാറാണ് എന്ന് ഒരു പ്രസ്താവന നടത്തി. എന്നാൽ അതിനർത്ഥം അദ്ദേഹം ലോകകപ്പ് ഇലവൻ്റെയോ ലോകകപ്പ് ടീമിൻ്റെയോ ഭാഗമാകണമെന്നല്ല.” പ്രേരി ഫയർ പോഡ്‌കാസ്റ്റിൽ സെവാഗ് പറഞ്ഞു. .

“അദ്ദേഹം നന്നായി കളിച്ചു എന്നതിൽ സംശയമില്ല, പക്ഷേ എംഎസ് ധോണിയും നന്നായി കളിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങൾ ദിനേഷ് കാർത്തിക്കിനെ എടുക്കുകയാണെങ്കിൽ നിങ്ങൾ ധോണിയെയും കൊണ്ടുപോകണം. ഇന്ത്യ നേടിയ ആദ്യ ടി20 ലോകകപ്പിൽ ഇരുവരും ഉണ്ടായിരുന്നു. അതിനാൽ ആ ലോജിക്കനുസരിച്ച്, അവരെ വീണ്ടും എടുക്കുക, അങ്ങനെ നമുക്ക് വീണ്ടും ലോകകപ്പ് നേടാം.” സെവാഗ് പരിഹസിച്ചു.