ആന്റണി ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിലേക്ക് എത്തും, മെഡിക്കൽ പൂർത്തിയാകും | Exclusive | 2022

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ അഞ്ചാമത്തെ സൈനിംഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ആന്റണി ഇന്ന് മാഞ്ചസ്റ്ററിലേക്ക് എത്തും. താരം ഇന്ന് ഇംഗ്ലണ്ടിലേക്ക് എത്തി മെഡിക്കൽ പൂർത്തിയാക്കും. ഒപ്പം മറ്റു സാങ്കേതിക നടപടികളും പൂർത്തിയാക്കും. അടുത്ത മത്സരത്തിന് മുമ്പ് ആന്റണിയെ സ്ക്വാഡിന്റെ ഭാഗമാക്കാൻ ആണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്‌.

ആന്റണി ടെൻ ഹാഗിനൊപ്പം ഒന്നിക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ 100 മില്യന്റെ ഓഫർ അയാക്സ് അംഗീകരിച്ചിരുന്നു. താരം യുണൈറ്റഡിൽ 2028വരെയുള്ള കരാർ ഒപ്പുവെക്കും. ടെൻ ഹാഗ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് എത്തിക്കണം എന്ന് ഏറെ ആഗ്രഹിച്ച താരമായിരുന്നു ആന്റണി. ആന്റണിയുടെ വരവ് യുണൈറ്റഡ് അറ്റാക്കിനെ ശക്തമാക്കും. ആന്റണിയുടെ സൈനിംഗ് പൂർത്തിയാക്കുന്നതിന് പിന്നാലെ യുണൈറ്റഡ് മറ്റു സൈനിംഗുകളിലേക്ക് തിരിയും എന്നാണ് സൂചന. ആന്റണി യുണൈറ്റഡിന്റെ ഈ സീസണിലെ അഞ്ചാമത്തെ സൈനിംഗ് ആണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ്

22കാരനായ ആന്റണി അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

20220828 172230

ആന്റണി ആയേഗ!! അയാക്സ് യെസ് പറഞ്ഞു!! 2028വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും

Comments are closed.