ചെൽസി യുവതാരത്തെ ടീമിൽ എത്തിച്ച് സ്പെസിയ

Img 20220829 014442

ചെൽസിയുടെ യുവതാരം ഏതൻ അമ്പാഡുവിനെ ടീമിൽ എത്തിച്ച് സ്പെസിയ. ഒരു വർഷത്തെ ലോണിലാണ് ഇരുപത്തൊയൊന്നുകാരനായ താരം സീരി എയിലേക്ക് എത്തുന്നത്. ശേഷം താരത്തെ സ്വന്തമാക്കാനും സ്പെസിയക്ക് ആകും. പതിനഞ്ച് മില്യൺ യൂറോയോളം ഇതിനായി സ്പെസിയ ചെലവാക്കേണ്ടി വരും. താരം കഴിഞ്ഞ സീസണുകളിലും വിവിധ ടീമുകളിൽ ലോണിൽ കളിക്കുകയായിരുന്നു.

വെയിൽസ് താരമായ അമ്പാഡു 2017ലാണ് ചെൽസിയിൽ എത്തുന്നത്. ചെൽസിക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളാണ്. 2019 മുതൽ ലെപ്‌സിഗ്‌, ഷെഫീൽഡ്, വെനീസിയ തുടങ്ങിയ ടീമുകൾക്കായി ലോണിൽ കളിച്ചു വരികയായിരുന്നു. പ്രതിരോധത്തിൽ വിചാരിച്ച താരങ്ങളെ എത്തിക്കാൻ വിഷമിച്ച ചെൽസി താരത്തെ ലോണിൽ നൽകുന്നതിൽ ആദ്യം ആശയക്കുഴപ്പത്തിലായെങ്കിലും ഫോഫാനയുടെ വരവ് ഉറപ്പിച്ചതോടെ പിന്നീട് അമ്പാഡുവിന്റെ കൈമാറ്റം വേഗത്തിൽ ആക്കുകയായിരുന്നു.